മുംബൈ : മുംബൈയിൽ ജനവാസമേഖലയിൽ വിമാനം തകർന്നു വീണു. ചാര്‍ട്ടേഡ് വിമാനം യാത്രക്കിടെ മുംബൈയിലെ ഘട്കോപറിൽ തകർന്നു വീഴുകയായിരുന്നു. നിർമ്മാണപ്രവർത്തനത്തിലിരുന്ന കെടിടടത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇതുവരെ അഞ്ച് പേർ മരിച്ചതായാണ് വിവരം. വിമാനത്തിന്റെ പൈലറ്റ്, മൂന്ന് യാത്രക്കാർ, ഒരു കാൽനടയാത്രക്കാരൻ എന്നിവരാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.