”ഗ്രാമവാസീസ് ”

886

സംവിധായകന്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അടുത്ത സിനിമയുടെ പൂജ നടത്തുന്ന അപൂര്‍വ്വ കാഴ്ച്ച മലയാള സിനിമയില്‍ വളരെ വിരളമാണ്.. ഗ്രാമീണതയുടെ തനിമയും ശുദ്ധ ഹാസ്യവുമായി ഒരു സിനിമ ഒരുങ്ങുന്നു ”ഗ്രാമവാസീസ് ”.

കൊട്ടാരക്കര ഷാ

ഗ്രാമീണതയുടെ തനിമയും ശുദ്ധ ഹാസ്യവുമായി ഒരു സിനിമ ഒരുങ്ങുന്നു ”ഗ്രാമവാസീസ്”. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചു നടന്നു. കെ മുരളീധരന്‍ എം എല്‍ എ മുഖ്യാഥിതിയായിരുന്നു. വട്ടിയൂര്‍ക്കാവ് എസ്ഐ മുരളീകൃഷ്ണന്‍, നാടക പ്രവര്‍ത്തകനും, ചലച്ചിത്ര താരവുമായ സന്തോഷ് കീഴാറ്റൂര്‍, കോമഡി താരം അസീസ് നെടുമങ്ങാട്, കൗണ്‍സിലര്‍മാരായ രാജിമോള്‍, എസ് ഹരിശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിധിന്‍ നാരായണനാണ്. പാര്‍വ്വതി സിനിമാസിന്റെ ബാനറില്‍ എന്‍ എസ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, അസീസ് നെടുമങ്ങാട്, മിഥുന്‍ തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്നു. പുതുമുഖങ്ങളായ വിഷ്ണു പ്രസാദും, സാനന്തിയും നായികാ നായകന്മാരായി അരങ്ങേറുന്ന ചിത്രം കൂടിയാണ് ”ഗ്രാമവാസീസ്”

കഥ, തിരക്കഥ, സംഭാഷണം : നിധിന്‍ നാരായണന്‍

ഛായാഗ്രഹണം : രഞ്ജിത്ത് മുരളി

ഗാനരചന : യു നാരായണന്‍ നായര്‍, രഞ്ജിത്ത് മാവേലിക്കര, ഷാഹിദ ബഷീര്‍, അഭിറാം നിധിന്‍

സംഗീതം : ഷാ ബ്രോസ്

പ്രൊഡക്ഷന്‍ മാനേജര്‍ : സിജു രാജ്

പൊഡക്ഷന്‍ കട്രോളര്‍ : ജോസ് വരാപ്പുഴ

പ്രൊഡക്ഷന്‍ ഡിസൈന്‍ : സതീഷ് കുമാര്‍ & സിജുരാജ്

ഓണ്‍ലൈന്‍ പിആര്‍ഓ : കൊട്ടാരക്കര ഷാ

എല്‍ബിഡബ്ലിയു, ലെച്ച്മി, പതിമൂന്ന് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാമവാസീസ്. നിലവില്‍ പതിമൂന്ന് എന്ന സാമൂഹ്യ സിനിമയുടെ ചിത്രീകരണത്തിലാണ് ഷജീര്‍ ഷായും സംഘവും. ഒരു സാധാരണ ഗ്രാമപ്രദേശവും, ഗ്രാമവാസികളും അവരുടെ രസമുഹൂര്‍ത്തങ്ങളും സങ്കീര്‍ണതകളുമാണ് ചിത്രത്തിലുളളത് എന്ന് സംവിധായകന്‍ പറയുന്നു. നര്‍മ്മ മുഹൂത്തങ്ങളിലൂടെ കഥ പറയുന്ന തികഞ്ഞ ഒരു കുടുംബ ചിത്രമായിരിക്കും ഇത് എന്ന് ഷജീര്‍ കൂട്ടിച്ചേര്‍ത്തു.

കലാമൂല്യവും, ഒപ്പം സാമ്പത്തിക വിജയവും നേടുന്ന ചിത്രങ്ങളൊരുക്കാന്‍ ഭീമമായ മുതല്‍മുടക്ക് ആവശ്യമില്ല എന്നു മുന്‍പ് തെളിയിച്ചു കഴിഞ്ഞ സിനിമാ പ്രവര്‍ത്തകനാണ് ഷജീര്‍ ഷാ. ആദ്യ സിനിമ എല്‍ ബി ഡബ്ലിയു നിര്‍മ്മാണ രീതികളുടെ പ്രത്യേകത കൊണ്ടും, കലാമൂല്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. പിന്നീട് പാര്‍വ്വതി രതീഷ് നായികയായ ലെച്ച്മി എന്ന ഹൊറര്‍ ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. സാമ്പത്തിക വിജയവും നേടിയെടുത്തു. സങ്കേതികമികവു കൊണ്ട് വലിയ പ്രശംസ നേടിയ ലെച്ച്മിയുടെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ ഇപ്പോഴും യുടൂബ് ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലാണ്.

നിലവില്‍ ഷജീര്‍ ഷാ ചിത്രീകരിച്ചു കൊണ്ടിരിയ്ക്കുന്ന പതിമൂന്നിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സംഘ പുത്രന്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം മലയാളത്തില്‍ ആദ്യമായിട്ടാണ്. സംവിധായകന്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അടുത്ത സിനിമയുടെ പൂജ നടത്തുന്ന അപൂര്‍വ്വ കാഴ്ച്ച മലയാള സിനിമയില്‍ വളരെ വിരളമാണ്. ചെറിയ സിനിമകള്‍ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന മലയാള പ്രേക്ഷകര്‍ക്കു മാത്രമല്ല, ചെറിയ ബഡ്ജറ്റില്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്ന വര്‍ക്കും ഷജീര്‍ ഷായെ പോലുളള യുവ സംവിധായകരുടെ സാന്നിധ്യം വലിയ പ്രതീക്ഷയാണു നല്‍കുന്നത്.

NO COMMENTS