തിരുവനന്തപുരം : സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ താല്‍ക്കാലിക ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകിട്ട് 6.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. പ്രളയത്തെ തുടര്‍ന്ന് ഏഴ് ജലവൈദ്യുതി നിലയങ്ങൾ പ്രവർത്തിക്കുന്നില്ല. മറ്റ് നിലയങ്ങളിലെ ഉത്പാദനം കൂട്ടിയും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് ഇത് മറികടന്നിരുന്നത്. എന്നാല്‍ ഇന്നലെ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടംകുളത്തുനിന്നുള്ള 266 മെഗാവാട്ടും ലഭിക്കുന്നത് നിലച്ചു.ഇതോടെയാണ് ലോഡ് ഷെഡ്ഡിംഗ് വേണ്ടിവന്നത്.