കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയെ ഉടൻ ആശുപത്രിയിൽ നിന്ന് മാറ്റും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ജാർജ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോകും. തുടർന്ന് പാലാ കോടതിയിൽ ഹാജരാക്കും.