റായ്‌പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽ ആറു ജവാന്മാർക്ക് വീരമൃത്യു. ഒരാൾക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നോടെ ജവാന്മാർ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു. ജവാന്മാർ ചോളനാറിൽനിന്നും കിർന്ധുവിലേക്കു പോകുന്നതിനിടെ ദന്തേവാഡയിലായിരുന്നു സംഭവം