തിരുവനന്തപുരം : ശർമാജി ലെനിൻ ബാലവാടിയിലെ നിറസാന്നിധ്യമായിരുന്നുവെന്ന് ഭവന നിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ് പറഞ്ഞു.ഒരുകാലത്ത് ലെനിൻ ക്ലിനിക് ആരോഗ്യം വീണ്ടെടുക്കാൻ സഹായമാകുന്ന ഒരു പ്രധാന ഇടമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. ബാലവിഹാറിലെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് സന്തോഷം പകരുന്നതാണെന്നും അദ്ദേഹം അനുസ്മരിച്ചു. ബാലവിഹാർ സെക്രട്ടറി വി.ആർ. ജനാർദനൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർപേഴ്സൺ കെ. എസ് ബാലൻ അധ്യക്ഷനായി.
സാമൂഹ്യ-രാഷ്ട്രീയ-ശിശു വിദ്യാഭ്യാസ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശർമാജി കേരളത്തിന് തന്നെ മാതൃകയായിരുന്നുവെന്ന് എന്ന് വി. ആർ.ജനാർദ്ദനൻ ഓർമിച്ചു.
ശർമ്മാജിയുടെ ആഗ്രഹപ്രകാരം ആരംഭിച്ച ബാലവിഹാറിലെ ആദ്യബാച്ചിലെ വിദ്യാർഥിയായ തനിക്ക് പ്രവേശനം ലഭിച്ച ഓർമയിലേക്ക് ഈ പരിപാടി തന്നെ കൂട്ടികൊണ്ടുപോയെന്നും അതിനെ ജീവിതത്തിലുടനീളം പ്രകാശിപ്പിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ കൂടിയായ അരുൺ കുഞ്ഞുണ്ണി പറഞ്ഞു. കളികളിൽ കൂടി വിദ്യാഭ്യാസം നടത്തുന്ന സ്ഥാപനമായ ബാലവിഹാർ, സമൂഹത്തിലെ പ്രവർത്തനങ്ങളിൽ മുൻനിരയിൽ ഇടം നേടിയിരുന്നു പ്രസ്ഥാനം ആയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ചടങ്ങിൽ എം.ബി.എസ്. വൈസ് പ്രസിഡണ്ട് ഉമാ വിജയചന്ദ്രൻ, ബാല വിഹാറിലെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.