സിനിമയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ

281

തിരുവനന്തപുരം : സംഗീതവും സാഹിത്യവും ചിത്രരചനയും കഴിഞ്ഞാൽ സിനിമയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. വി. മോഹൻകുമാർ ഐ. എ. എസ്. തിരുവനന്തപുരം പ്രസ്സ് ക്ലബിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. ജോസ് തങ്കച്ചൻ രചിച്ച കാഴ്ചയുടെ കല: ചില സിനിമാ വിചാരങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ പ്രശസ്തരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ ഏറെക്കുറെ സഹായമായത് സിനിമയാണ്. ഇൗ പുസ്തകത്തിൽ ഏഴ് പ്രധാന ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നും അതിൽ ശാക്തീകരണം നടപ്പിലാക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മാർ ഇവാനിയോസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. സി. സ്റ്റീഫൻ അഭിപ്രായപ്പെട്ടു. വിവിധ വീക്ഷണകോണിൽ കൂടി എഴുതി തന്റേതായ അഭിരുചി ഈ പുസ്തകത്തിലൂടെ അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ടെന്ന് പ്രമുഖ എഴുത്തുകാരനും ചലച്ചിത്രതാരവുമായ പ്രൊഫ.അലിയാർ പറഞ്ഞു. സിനിമ നിരൂപകൻ വിജയകൃഷ്ണൻ, പ്രമുഖ തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രൊഫ. ഡോ. എം. എസ്. പോൾ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.

അഭിജിത് നെറ്റ് മലയാളം

NO COMMENTS