പാലക്കാട് : അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് രാസവസ്തു കലര്‍ത്തിയ മീന്‍ കടത്തുന്നത് പതിവാകുന്നു. വാളയാറില്‍ ഫോര്‍മാലിന്‍ അടങ്ങിയിയ 4000 കിലോ ചെമ്മീന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ വിശദപരിശോധനക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.