ലോകകപ്പ് ഫുട്‌ബോള്‍ : ആദ്യപകുതി ഒപ്പത്തിനൊപ്പം; അര്‍ജന്റീന- 1, ഫ്രാന്‍സ്- 1

397

കസാന്‍: ലോകകപ്പ് ഫുട്‌ബോള്‍ അര്‍ജന്റീന- ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതി സമനില. 13ാം മിനുട്ടില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് മുന്നിലെത്തി. ബോക്‌സില്‍ വെച്ച് എംബാപ്പെയെ റോഹോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഗ്രീസ്മാന് പിഴച്ചില്ല. പിന്നീട് 41ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ മിന്നുന്ന ഗോളില്‍ അര്‍ജന്റീന സമനില പിടിക്കുകയായിരുന്നു. ബോക്‌സിന് പുറത്ത് നിന്ന് ഡി മരിയ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഫ്രഞ്ച് ഗോളിയെ മറികടന്ന് ബലയില്‍ ചെന്ന് കയറി. ഫ്രാന്‍സ് പ്രതിരോധത്തിന്റെ വീഴ്ചയാണ് ഗോളില്‍ കലാശിച്ചത്.

NO COMMENTS