കണ്ണൂര്‍ : കണ്ണൂരിലെ മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ സ്വദേശികളായ ലതീഷ്, ലെനീഷ്, ഷായുഷ്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആക്രമണം പടരാതിരിക്കാന്‍ കരുതല്‍ അറസ്റ്റും തുടങ്ങിയിട്ടുണ്ട്.