ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി

252

കോട്ടയം : ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി. ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചുവെന്നും മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും കന്യാസ്ത്രീ രഹസ്യമൊഴി നല്‍കി. കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു പീഡനമെന്നും കന്യാസ്ത്രീ മൊഴി നല്‍കി.

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് മാത്രമാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. അറസ്റ്റിലേക്കു നീങ്ങുന്നതോടെ ബിഷപ്പ് വത്തിക്കാനിലേക്കു കടന്നേക്കുമെന്നും വിവരമുണ്ട്. അതിനാല്‍ ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.

NO COMMENTS