പാക്കിസ്ഥാനലില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം ; 70 പേർ കൊല്ലപ്പെട്ടു

238

പെഷവാര്‍ : പാക്കിസ്ഥാനലില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്‌ഫോടന പരമ്പരകളില്‍ സ്ഥാനാർഥി അടക്കം 70 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ ഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനി ആണ് കൊല്ലെപ്പട്ടത്. ബലൂചിസ്ഥാനിലുണ്ടായ ആദ്യ സ്ഫോടനത്തിലാണ് സിറാജ് കൊല്ലപ്പെട്ടത്.

എം.എം.എ പാര്‍ട്ടി നേതാവ് അക്രം ഖാന്‍ ദുറാനി നടത്തിയ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ഇവിടെ അഞ്ച് പേർ മരിച്ചു. ദുറാനി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

NO COMMENTS