വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര് മരിച്ചു. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 20 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇവിടേക്കുള്ള പ്രധാനപാതകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കൂടാതെ പ്രദേശവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.