തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്ന്റെയും ഫലമായാണ് ഇവ ഉണ്ടാകുന്നത്.
അതിശക്തമായ തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ മീൻപിടുത്തക്കാരും തീരദേശനിവാസികള്‍ക്കുമായി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.