കൊച്ചി : കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എസ്‌എ റോഡില്‍ കടവന്ത്ര- വൈറ്റില റൂട്ടിലാണ് ഗതാഗത നിയന്ത്രണം. എളംകുളം പാലത്തിന് സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.
എറണാകുളം ഭാഗത്തു നിന്നും വൈറ്റിലയിലേക്ക് വരുന്ന ബസുകള്‍, എളംകുളം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സുഭാഷ് ചന്ദ്രബോസ് റോഡിലൂടെ തിരിഞ്ഞ് പൊന്നുരുന്നി പാലം അടിപ്പാത വഴി വൈറ്റില ഹബ്ബിലെത്തണം. ഈ സമയം റോഡില്‍ ഒരു വരി ഗതാഗതം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.