കൊച്ചി : വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടത്തും. മൃതദേഹം ഇന്ന് യൂണിവേഴ്‌സിറ്റി കോളജിലും കലാഭവന്‍ തിയേറ്ററിലും പൊതുദര്‍ശനത്തിന് വെക്കും. സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അന്ന് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഭാര്യ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്