മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി വിഷ്ണുവിന്റെ പതിനൊന്നാം അവതാരമെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ് അവതാര്‍ വാഗ്. മോഡി ദൈവതുല്യനെന്നും, രാജ്യത്തിന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേവന്മാരെ അപമാനിക്കലാണ് ഇതെന്ന് കോണ്‍ഗ്രസിന്റെ അഭിപ്രായം. ബിജെപിയുടെ താഴ്ന്ന സാംസ്കാരികാവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് അതുല്‍ ലോണ്ഡേ പറഞ്ഞു. എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവഹാദും അവതാര്‍ വാഗിനെതിരെ രംഗത്തെത്തി. എന്‍ജിനീയറിങ് ബിരുദധാരിയായ വാഗിന്റെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമാവാനാണ് സാധ്യത എന്നും ജിതേന്ദ്ര അവഹാദ് പറഞ്ഞു.