കോട്ടയം : അയപ്പഭക്തന്‍ ശിവദാസന്റെ മരണം രക്തസ്രാവത്തെ തുടര്‍ന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയെല്ല് പൊട്ടിയായിരുന്നു രക്തസ്രാവം. ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ച്ചയിലാകം തുടയെല്ല് പൊട്ടിയത്. ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ കാര്യമായ ക്ഷതമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ളാഹ പ്ലാപ്പള്ളിക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.