ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും പിന്മാറുന്നു

262

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്കെതിരായ സരിത എസ്.നായരുടെ ലൈംഗികാരോപണ കേസില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും പിന്മാറുന്നു. ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി അനില്‍ കാന്ത് പൊലീസ് മേധാവിക്ക് കത്ത് നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ഡിജിപി തീരുമാനമെടുത്തിട്ടില്ല. പകരം ആളെ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി പറയുന്നു. ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് കത്തില്‍ അനില്‍ കാന്ത് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഡിജിപി: രാജേഷ് ദിവാനും ഐ.ജി: ദിനേന്ദ്ര കശ്യപും പിന്‍മാറിയിരുന്നു.

NO COMMENTS