തിരുവനന്തപുരം : നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കല്ലമ്പലത്തെ വീട്ടിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടർന്ന് കാറിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രതി ഹരികുമാറിനെതിരെ ക്രൈം ബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടതിന് സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.