ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ് മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പടെയുള്ള രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കോണ്ഗ്രസ്- ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടര്‍ന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവന് മുന്നിലും ബിജെപി ആസ്ഥാനത്തുംവന്‍ സുരക്ഷ ഒരുക്കി. മോദിക്കും യെദ്യൂരപ്പക്കും ജയ് വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍.