ഒത്തൊരുമയുടേയും മതസൗഹാർദ്ദത്തിന്റെയും നോമ്പ് തുറ

411

തിരുവനന്തപുരം : റമദാന്റെ വരവറിയിച്ച് ഒത്തൊരുമയുടേയും മതസൗഹാർദ്ദത്തിന്റെയും നോമ്പ് തുറ. മഗരിബ് ബാങ്ക് വിളിയോടെ വിശ്വാസികൾ നോമ്പ് തുറക്കുന്നു. പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഒരു കൂട്ടം വിശ്വാസികൾ നോമ്പ് തുറക്കുകയാണിവിടെ. ദാഹം ശമിച്ചു നാഡീവ്യൂഹം നനഞ്ഞു ദൈവം ഉദ്ദേശിച്ചാൽ പ്രതിഫലം ലഭ്യമായി എന്ന പ്രാർത്ഥന ഓരോരുത്തരുടെയും മനസ്സിൽ നിറയുകയാണ്. തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന നോമ്പുതുറയിലും  നിസ്കാര ചടങ്ങുകളിലും ഒട്ടനവധി വിശ്വാസികൾ പങ്കെടുത്തു. ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുമ്പോൾ റമദാന്റെ സന്ദേശം ഫലവത്താവുകയാണ്. ദിവസവും വൈകുന്നേരം ആറു മണിക്കും ഏഴു മണിക്കും ഇടക്കുള്ള സമയത്താണ് നോമ്പുതുറ നടക്കുന്നത്. പ്രാർത്ഥനയ്ക്കും രാത്രി അത്താഴത്തിനു ശേഷം നാളത്തെ നോമ്പിന് കാത്തിരിക്കുകയാണ് വിശ്വാസികൾ.

അഭിജിത്ത്

NO COMMENTS