കൊച്ചി : തമിഴ്നാട് സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ
ഡോക്ടര്‍മാര്‍ക്ക് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ മുരുകന്‍ രക്ഷപെടുമായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരോപണ വിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് കോടതിയോട് സമയം ആവശ്യപ്പെട്ടു.കേസ് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.