അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ

202

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മിത്തന്‍സുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള സഹായങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് ഓദ്യോഗിക നയമാക്കിയവരെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയും അമേരിക്കയും ഒരു പോലെ തിരിച്ചറിയുന്നുവെന്ന് ജെയിംസ് മിത്തന്‍സും കൂടിക്കാഴ്ച്ചക്ക് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS