ചണ്ഡീഗഡ് : യാതൊരുവിധ പ്രതിഷേധവും ആക്രമണങ്ങളും പ്രണയദിനത്തില്‍ അനുവദിക്കില്ലന്ന് വിശ്വഹിന്ദു പരിഷിത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വിച്ച് പി ബജ്രംഗ് ദള്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയിക്കാനുള്ള അവകാശം യുവതി യുവാക്കള്‍ക്കുണ്ട്. കമിതാക്കള്‍ ഇല്ലെങ്കില്‍ വിവാഹം ഉണ്ടാവില്ല, വിവാഹം ഇല്ലെങ്കില്‍ ലോകത്തിനു വികസനം ഉണ്ടാവില്ല, അതുകൊണ്ടു യുവാക്കള്‍ക്കു പ്രണയിക്കാനുള്ള സ്വതന്ത്ര്യമുണ്ടെന്നും നമ്മുടെ മക്കള്‍ക്കും സഹോദരിമാള്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.