തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

314

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെപിസിസി അംഗവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സക്കീര്‍ തൈക്കൂട്ടത്തില്‍ (50) ആണ് മരിച്ചത്. പന്തളം സ്വദേശിയായ സക്കീര്‍ വട്ടിയൂര്‍ക്കാവില്‍ വീടെടുത്തായിരുന്നു താമസം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തുക്കളും ഡ്രൈവറും മൊബൈലില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നീട് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.

NO COMMENTS