കൊല്ലത്ത് മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ഗുണ്ടാ ആക്രമം

225

കൊല്ലം : കൊല്ലത്ത് മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ഗുണ്ടാ ആക്രമം. ഗൗരി നേഹയുടെ മരണത്തിലെ പ്രതികളായ അധ്യാപികമാരെ ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം. അധ്യാപികമാരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. അധ്യാപികമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. പോലീസ് നോക്കിനില്‍ക്കെയാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

NO COMMENTS