കൊച്ചി നെട്ടൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു

243

കൊച്ചി : കൊച്ചി നെട്ടൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റിട്ടുണ്ട്. മരട് ഐ.ടി.ഐയിലെ കുട്ടികള്‍ക്കാണ് കുത്തേറ്റത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് സംഭവം നടന്നത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS