തിരുവനന്തപുരം ; ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് ഇന്ന് സംസ്ഥാന മന്ത്രിസഭ പരിഗണിക്കും.
മന്ത്രിതലസംഘം തയാറാക്കിയ പാക്കേജിന്റെ കരട്, യോഗം ചര്‍ച്ച ചെയ്ത് അംഗീകരിക്കുമെന്നാണ് സൂചന. വീടുതകര്‍ന്നവര്‍, ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്കു പ്രത്യേക സഹായം നല്‍കും. കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും.