കൊച്ചി: ലക്ഷദ്വീപില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 51 മല്‍സ്യത്തൊഴിലാളികളുമായി എംവി കവരത്തി കപ്പല്‍ കൊച്ചി തീരത്തെത്തി.
കല്‍പനേയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയത്. മലയാളികള്‍ രണ്ട് പേരും തിരുവനന്തപുരം സ്വദേശികളാണ്. ലക്ഷദ്വീപില്‍ കുടുങ്ങിയ 352 പേരില്‍ 302 പേര്‍ നാട്ടിലേക്ക് തിരിച്ചു. ഇവര്‍ ഇന്നു രാത്രിയും നാളെയുമായി കൊച്ചിയിലെത്തും.