കല്പകഞ്ചേരി: ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജറും മൊബൈല്‍ഫോണും പൊട്ടിത്തെറിച്ചു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ മുറിയിലെ കിടക്കയും മറ്റും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. അരിപ്പീടിയേങ്ങല് നാലുകണ്ടത്തില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് സംഭവമുണ്ടായത്.