തിരുവനന്തപുരം : റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വ്യവസ്ഥകളുമായി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സ്ഥാപനമേധാവികള്‍ക്ക് മാത്രമേ ദേശീയ പതാക ഉയര്‍ത്താനാവുകയുള്ളൂവെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലുമെല്ലാം റിപ്ലബിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ് സിന്‍ഹ പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്. ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍ എന്നിവയെല്ലാം പതാക ഉയര്‍ത്തേണ്ടതെങ്ങനെ എന്ന നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ സ്കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്.