തിരുവനന്തപുരം: ഹാദിയ കേസിലെ സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന നിലപാടിനോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.