ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. സൈനിക ആവശ്യത്തിനുള്ള ഭൂതലാന്തര മിസൈലാണ് ഒഡീഷയില്‍ നിന്ന് പരീക്ഷച്ചത്.
350 കിലോമീറ്റര്‍ ആണ് മിസൈലിന്‍റെ ദൂരപരിധി. 500 മുതല്‍ 1000 കിലോ വരെ അണ്വായുധം യുദ്ധമുഖത്തേക്ക് വഹിച്ചുകൊണ്ടുപോകാനുള്ള ശേഷി മിസൈലിനുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ പരീക്ഷിക്കുന്ന മൂന്നാമത്തെ മിസൈലാണിത്. അഗ്നി-5, അഗ്നി-1 വിഭാഗത്തില്‍പെട്ട മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.