കോഴിക്കോട് : മാത്തറയിലെ സ്കൂളില്‍ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു. മാത്തറ സി.ഐ.ആര്‍.എച്ച്.എസ്.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിഷ് ആണ് മരിച്ചത്. സ്കൂള്‍ ബസ് പിറകോട്ടെടുക്കവെ പോസ്റ്റിലിടിക്കുകയായിരുന്നു. തൊട്ടടുത്ത് കളിക്കുകയായിരുന്ന ആദിഷിന്റെ മുകളിലേക്കാണ് പോസ്റ്റ് മറിഞ്ഞ് വീണത്. തലക്ക് ഗുരുതര പരിക്കേറ്റ ആദിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മാത്തറ സ്വദേശിയാണ്.