തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്വകര്യ കച്ചവട സ്ഥാപങ്ങളെ നിയന്ത്രിച്ചു പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നയമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുമെന്നാണ് നയത്തിലെ പ്രധാന നിര്‍ദ്ദേശം. സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ രേഖ ഇനി മുതല്‍ നിര്‍ബന്ധമാക്കും. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കും, മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കും, പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് 6 വരെയാകും തുടങ്ങിയവയാണ് നയത്തിലെ മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ .