ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികൻ മരിച്ച നിലയില്‍

242

ന്യൂഡല്‍ഹി : ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികൻ മരിച്ച നിലയില്‍. ജലന്ധര്‍ രൂപതയിലെ വൈദീകന്‍ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികന്‍ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികന്‍ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോള്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. തുടര്‍ന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

ചാപ്പലില്‍ ഫാദര്‍ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോണ്‍കോളുകള്‍ വന്നിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഭീഷണികള്‍ ശക്തമായ സാഹചര്യത്തില്‍ ഒരു ഘട്ടത്തില്‍ സമരത്തില്‍ നിന്ന് ഫാദര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നല്‍കിയിരുന്നു.

NO COMMENTS