അണ്ടര്‍-17 ലോകകപ്പ് ; ജര്‍മ്മനി ക്വാര്‍ട്ടര്‍ ഫൈനലില്‍

176

അണ്ടര്‍-17 ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കൊളംബിയയെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപെടുത്തി ജര്‍മ്മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഏഴാം മിനിട്ടില്‍ ജര്‍മ്മന്‍ ക്യാപ്റ്റന്‍ യാന്‍ ഫിറ്റെ ആര്‍പ്പാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. 39-ാം മിനിട്ടിലെ കോര്‍ണര്‍ കിക്ക് യാന്‍ ബിസെക്ക് ഹെഡറിലൂടെ ഗോള്‍ വലയിലെത്തിച്ചു. 2-0ന്റെ ലീഡ് വഴങ്ങിയ കൊളംബിയയ്ക്ക് രണ്ടാം പകുതിയുടെ നാലാം മിനിട്ടില്‍ തന്നെ വീണ്ടും പ്രഹരമേറ്റു. ജോണ്‍ യെബോവയാണ് ജര്‍മന്‍ ലീഡ് മൂന്നാക്കിയത്. 65-ാം മിനിട്ടിലായിരുന്നു ആര്‍പ്പിന്റെ രണ്ടാമത്തെ ഗോള്‍ പിറന്നത്.

NO COMMENTS