ഗൂഡല്ലൂര്‍: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കോത്തഗിരി കോടനാട് എസ്റ്റേറ്റ് ബംഗ്ലാവില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ജയലളിതയുടെ തോഴി ശശികല, ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ എന്നിവരുടെ നിയന്ത്രണത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള 160 സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. പുലര്‍ച്ചെ എല്ലായിടങ്ങളിലും ഒരേ സമയം ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടു. ചെന്നൈയില്‍ നിന്നെത്തിയ 30 അംഗ പ്രത്യേക സംഘമാണ് കോടനാടില്‍ റെയ്ഡ് നടത്തിയത്.