തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് ; രജിസ്ട്രാര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

214

ആലപ്പുഴ : തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ രജിസ്ട്രാര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് ഇന്ന് ലിസ്റ്റ് ചെയ്യാത്തതില്‍ കോടതി വിശദീകരണം തേടി. കേസ് ഇന്ന് പരിഗണിക്കാനാണ്
കോടതി തീരുമാനിച്ചിരുന്നത്. ഇത് പോലുള്ള നടപടി വെച്ചുപൊറുപ്പിക്കാനാവില്ലന്നും കോടതി അറിയിച്ചു. രജിസ്ട്രാര്‍, ഡപ്യൂട്ടി രജിസ്ട്രാര്‍ എന്നിവര്‍ ഉച്ചയ്ക്ക് 1.30ന് മുന്‍പ് ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി. കേസ് ഇന്ന് 1.45ന് കോടതി പരിഗണിക്കും.

NO COMMENTS