തിരുവനന്തപുരം : വാക്കുതര്‍ക്കത്തിനിടയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയതിനെ തുടർന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ. തിരുവനന്തപുരം റൂറല്‍ എസ്പി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്കി. കൂടാതെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും നിര്‍ദേശമുണ്ട്.