ഇസ്ലാമാബാദ്: നരേന്ദ്ര മോദി ഭീകരവാദിയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നു എന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരവാദിയാണ്’. ആസിഫ് പറഞ്ഞു.
പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു വിദേശകാര്യ മന്ത്രിയുടെ ഈ പരാമര്‍ശം. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ രക്തം മോദിയുടെ കൈകളിലുണ്ട്. ആര്‍ എസ് എസ് എന്ന ഭീകര പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ആസിഫ് പറഞ്ഞു. കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താനെ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന് വിശേഷിപ്പിച്ചത്.