ഇടുക്കി : വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. കുട്ടിയുടെ ശരീരത്തില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെ പാട് കണ്ടതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തില്‍ അധ്യാപിക ഷീലയെ അന്വേഷണവിധേയമായി ഡി.ഡി.ഇ സസ്പെന്‍ഡ് ചെയ്തു.