തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനങ്ങൾക്കിടയിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചതാണ് +5 ൽ തുടങ്ങുന്ന നമ്പറിൽ നിന്നുള്ള കോളുകൾ. മിസ്ഡ് കോൾ കണ്ട് തിരിച്ചുവിളിക്കുന്നവർക്ക് പണം നഷ്ടമാകുന്നുണ്ട്. ഇതിന് മുൻപും ഇത്തരത്തിൽ തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും എന്ന് പൊതുജനങ്ങൾ മാത്രമായിരുന്നു ഇരകളായത്. എന്നൽ ഇത്തവണ തട്ടിപ്പുകാർ പൊലീസ് ഉദ്യോഗസ്ഥരെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് തോന്നുന്നു. തട്ടിപ്പിനിരയായവരിൽ ഏറെയും പോലീസുകാരാണ്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണിലേക്കും കോളുകൾ വന്നിട്ടുണ്ട്. കോളിന്റെ ഉറവിടം ഏത് രാജ്യമാണെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. +5 എന്ന് തുടങ്ങുന്നത് ബൊളീവിയയിലെ നമ്പർ ആണെങ്കിലും കോളുകൾ വരുന്നത് മറ്റെവിടെയെങ്കിലും നിന്നാകാമെന്ന നിഗമനത്തിലാണ് പോലീസ്. പരിചയമില്ലാത്ത നമ്പരുകളിലേക്ക് തിരിച്ചുവിളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അപരിചിതര്‍ വിളിച്ചാല്‍ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറരുതെന്നും ഹൈടെക് സെൽ മുന്നറിയിപ്പ് നൽകുന്നു.