ഷാര്‍ജ: ഷാര്‍ജയില്‍ അപ്പാര്‍ട്ടുമെന്റിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഷാര്‍ജയിലെ അല്‍ ബുട്ടെയ്ന (Al Butaina) യിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. തീങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം. ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നും തീപിടിത്തത്തില്‍ അപ്പാര്‍ട്ടുമെന്റ് പൂര്‍ണമായും കത്തിനശിച്ചതായും ഷാര്‍ജയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.