കൊല്ലം: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന്‍ അടച്ച കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂള്‍ നാളെ തുറക്കും. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. പോലീസ് സംരക്ഷണത്തിലാകും സ്ക്കൂള്‍ തുറക്കുന്നത്. അധ്യാപകര്‍ക്ക് ബോധവത്കരണം നല്‍കാനും യോഗം തീരുമാനിച്ചു.