കാസറഗോഡ് : ഹൈടെക് ലാബ്-ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 5533 ലാപ്‌ടോപ്പുകളും, 4707 യു.എസ്.ബി സ്പീക്കറുകളും 3294 പ്രൊജക്ട റുകളും 2016 മൗണ്ടിംഗ് കിറ്റുകളും 1069 സ്‌ക്രീനുകളും വിതരണം ചെയ്തു കഴിഞ്ഞു. കിഫ്ബിയില്‍ നിന്ന് 27.94 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്.
കുണ്ടംകുഴി ജി.എച്ച്.എസ്.എസ്, നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്, ദുര്‍ഗ്ഗ എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ്, ചായ്യോത്ത് ജി.എച്ച്. എസ്.എസ്. ചായ്യോത്ത് എന്നീ സ്‌കൂളു കളിലാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കി യിട്ടുള്ള സ്‌കൂളുകളുടെ മുഴുവന് വിശദാംശങ്ങളും ‘സമേതം’പോര്‍ട്ടലിലൂടെ അറിയാം.
ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്കി. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാന മുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി ‘സമഗ്ര’പോര്‍ട്ടല്‍ സജ്ജ മായി. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ‘ലിറ്റില്‍് കൈറ്റ്‌സ്’യൂണിറ്റുകള്‍ വഴി ജില്ലയില്‍ 119 സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും സജീവമാണ്.
ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില് താഴെയുണ്ടായിരുന്ന ജില്ലയിലെ 11 സ്‌കൂളുകള്‍ക്കും ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.