മുക്കം മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ചു

238

കോഴിക്കോട്: കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടി വിദ്യാര്‍ത്ഥിനി മരിച്ചു. താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയെ അതീവ ഗുരുതരാവസ്ഥയില്‍ കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. വിദ്യാര്‍ത്ഥിനിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് ഇവിടെ നിന്നും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS