ആമ്പല്ലൂര്‍ : ആമ്പല്ലൂര്‍ വെണ്ടോര്‍ കനാലില്‍ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം (79) ആണ് മരിച്ചത്. ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അയല്വാസിയായ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. ഈ സമയത്ത് മൃതദേഹത്തില്‍ നിന്നു പുക ഉയരുന്നുണ്ടായിരുന്നു എന്നാണ് ഇയാളുടെ മൊഴി. മൃതദേഹത്തിന് അരികില്‍ നിന്നു പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.