വട്ടവട : അഭിമന്യുവിന്റെ ഘാതകരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും ജീവനൊടുക്കുമെന്നും അഭിമന്യുവിന്റെ പിതാവ് മനോഹരന്‍. അവനെ കൊല്ലാന്‍ എങ്ങനെ സാധിച്ചു, അവന്‍ ഒരു പാവമായിരുന്നു, അവനെ കൊന്നവരോട് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജിലെ അധ്യാപകര്‍ അഭിമന്യവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മനോഹരന്‍ ഇക്കാര്യം പറഞ്ഞത്.
മഹാരാജാസ് കോളജിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും പിതാവിന് കൈമാറി. പ്രിന്‍സിപ്പല്‍ കെ.എന്‍. കൃഷ്ണകുമാര്‍, എം.എസ്. മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോര്‍ജ്, ജോര്‍ജ് എന്നിവരാണ് അഭിമന്യുവിന്റെ വീട്ടില്‍ എത്തിയത്.